Tuesday, July 22, 2025

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 202 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 202 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ 21-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ 788 എന്ന ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറുള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ജൂലൈ 7-ന് നടന്ന മുൻ PNP നറുക്കെടുപ്പിനെ അപേക്ഷിച്ച് CRS കട്ട്ഓഫ് സ്കോർ 38 പോയിൻ്റ് വർധിച്ചതായി ഐആർസിസി റിപ്പോർട്ട് ചെയ്തു.

ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ മാസത്തെ മൂന്നാമത്തെയാണ്. ജൂലൈ 8 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂലൈ 7 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ്, ജൂൺ 26 ന് മറ്റൊരു CEC നറുക്കെടുപ്പ് എന്നിവ നടന്നിരുന്നു. ഇതുവരെ, 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 45,403 ITA-കൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!