ടൊറൻ്റോ : ഓടക്കുഴലും മയിൽപ്പീലിയും കിരീടവുമായി കുഞ്ഞു ഉണ്ണിക്കണ്ണമാരും രാധാമാരും എയ്ജാക്സ് വീഥികളെ അമ്പാടിയാക്കാൻ ഒരുങ്ങുന്നു. ദുർഹം റീജനിലെ മലയാളി സംഘടനയായ ധർമ്മയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണന്‍റെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളി സമൂഹം. ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ എയ്ജാക്സ് ഗ്രീൻവുഡ് കൺസർവേറ്ററി ഏരിയയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ശ്രീകൃഷ്ണ ജയന്തിയ്ക്ക് നിറം പകരാൻ ശോഭായാത്ര, ഉറിയടി, ചെണ്ടമേളം, പുലികളി, ഡാൻസ്, വിവിധ കല-കായികമത്സരങ്ങൾ, ലൈവ് ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി info@ddhm.ca എന്ന വിലാസത്തിൽ ബന്ധപ്പെടുക.
Fb ലിങ്ക്: https://www.facebook.com/profile.php?id=100090587671349
Instagram ലിങ്ക്: https://www.instagram.com/dharma_durham/