സെൻ്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഓഫീസ് ഓഫ് ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം (OIM) ജൂലൈ 10-ന് നടന്ന നറുക്കെടുപ്പിൽ മുന്നൂറിലധികം വിദേശ പൗരന്മാർക്ക് പ്രവിശ്യാ കുടിയേറ്റത്തിനായി ഇൻവിറ്റേഷൻ നൽകി. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെ ആകെ 359 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 300 അപേക്ഷകർക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ 59 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. ഇമിഗ്രേഷൻ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യയിൽ ഒരു ജോലി ഓഫർ ആവശ്യമായിരുന്നു. കൂടാതെ തൊഴിൽ ഉടമയിൽ നിന്നും ഇൻവിറ്റേഷൻ കോഡും ആവശ്യമാണ്.