Wednesday, July 23, 2025

വ്യാപാരയുദ്ധം: കാനഡയിൽ യുഎസ് മദ്യ വിൽപ്പനയിൽ വൻ ഇടിവ്

ഓട്ടവ : യുഎസ് വ്യാപാരയുദ്ധത്തെ തുടർന്ന് കാനഡയിലുടനീളം അമേരിക്കൻ മദ്യത്തിന്‍റെ വിൽപ്പന ഇടിഞ്ഞതായി സ്പിരിറ്റ്സ് കാനഡയുടെ റിപ്പോർട്ട്. മാർച്ച് 5 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ യുഎസിൽ നിന്നുള്ള മദ്യവിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 66.3% ഇടിവാണ് ഉണ്ടായിട്ടുള്ളത്. യുഎസ് താരിഫുകൾക്കും പിടിച്ചെടുക്കൽ ഭീഷണികൾക്കും എതിരെ കനേഡിയൻ പ്രവിശ്യകൾ യുഎസ് ഉൽപ്പന്നങ്ങൾ പിൻവലിച്ചതോടെയാണ് ഈ ഇടിവ് സംഭവിച്ചത്.

യുഎസ് മദ്യത്തിന്‍റെ വിൽപ്പനയ്ക്ക് ഒപ്പം കാനഡയിലെ ആഭ്യന്തരമദ്യത്തിന്‍റെ വിൽപ്പനയിൽ 6.3% ഇടിവ് ഉണ്ടായതായും കാനഡയിലെ മൊത്തം വിൽപ്പന രണ്ട് മാസ കാലയളവിൽ 12.8% കുറഞ്ഞതായും സ്പിരിറ്റ്സ് കാനഡ അറിയിച്ചു. മാർച്ചിൽ മൊത്തം മദ്യ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 20.6% കുറഞ്ഞപ്പോൾ ഏപ്രിലിൽ വർഷം തോറും 3.3% കുറഞ്ഞു. എന്നാൽ, കനേഡിയൻ മദ്യത്തിന്‍റെ വിൽപ്പന ഏപ്രിലിൽ 3.6% ഉയർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!