സെൻ്റ് ജോൺസ് : കെബെക്കിലെ ബ്ലാങ്ക്-സാബ്ലോണിൽ നിന്ന് ഗ്രീൻലാൻഡിലേക്ക് പുറപ്പെട്ട ബോട്ട് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്‍റെ തെക്കുകിഴക്കൻ തീരത്ത് കാണാതായതായി റിപ്പോർട്ട്. ടോണെറെ എന്ന കപ്പലിൽ ഗ്രീൻലാൻഡിലേക്ക് ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് കനേഡിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

ബോട്ട് കഴിഞ്ഞ ആഴ്ച നോർത്ത് വെസ്റ്റണിലെ കാർട്ട്‌റൈറ്റിൽ നിന്ന് ഏകദേശം 296 കിലോമീറ്റർ അകലെയാണ് അവസാനമായി കണ്ടത്. നിരവധി വിമാനങ്ങളും തീരദേശ സേന കപ്പലുകളും കാണാതായ ബോട്ടിനായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, തിരച്ചിൽ ആരംഭിച്ച ശേഷം ഇതുവരെ കപ്പലിനെക്കുറിച്ച് എന്തെങ്കിലും വിവരമോ സിഗ്നലുകളോ ലഭിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.