മിസ്സിസാഗ : നഗരത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുലർച്ചെ നാലരയോടെ കൗത്ര റോഡിലെ ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിന്‍റെ ഇന്‍റർസെക്ഷനിലാണ് അപകടം.

അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ 30 വയസ്സ് പ്രായമുള്ള യുവാവ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണത്തെ തുടർന്ന് കൗത്ര റോഡിലെ വടക്കോട്ടും തെക്കോട്ടുമുള്ള എല്ലാ പാതകളും അടച്ചിട്ടുണ്ട്. യാത്രക്കാരോട് ബദൽ മാർഗങ്ങൾ തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മരിച്ച യുവാവിന്‍റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്നവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.