കാല്‍ഗറി : ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായ തടസ്സത്തെ തുടർന്ന് വടക്കുകിഴക്കൻ കാൽഗറിയിലെ ഏകദേശം പതിനായിരത്തോളം ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിട്ടതായി എൻമാക്സ് റിപ്പോർട്ട് ചെയ്തു. കോർണർസ്റ്റോൺ, സാഡിൽ റിഡ്ജ്, ടാരഡേൽ, മാർട്ടിൻഡേൽ, റോക്കി വ്യൂ കൗണ്ടി, ഹോംസ്റ്റഡ് എന്നിവിടങ്ങളിലെ താമസക്കാരാണ് വൈദ്യുതി തടസ്സം നേരിട്ടത്.

രാവിലെ 9:45 ഓടെയാണ് തടസ്സം ആരംഭിച്ചതെന്ന് എൻമാക്സ് അറിയിച്ചു. എൻമാക്സ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് കാരണമെന്നും കമ്പനി വ്യക്തമാക്കി. ഉച്ചയ്ക്ക് പന്ത്രണ്ടര വരെ മൂന്ന് ഉപയോക്താക്കൾ ഒഴികെ മറ്റെല്ലാവർക്കും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇവർക്ക് വൈകുന്നേരം നാല് മണിയോടെ വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.