Wednesday, July 23, 2025

പിജിപി അപേക്ഷകൾക്ക് പരിധി നിശ്ചയിച്ച് കെബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം

കെബെക്ക് സിറ്റി : കെബെക്ക് നിവാസികൾക്ക് ഇനി അവരുടെ മാതാപിതാക്കളെയോ, മുത്തശ്ശിമാരെയോ, മറ്റ് ചില ബന്ധുക്കളെയോ സ്പോൺസർ ചെയ്യുന്നതിനായി കഴിയില്ല. പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം (പിജിപി) അപേക്ഷകൾക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് കെബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം. ജൂലൈ 28 മുതൽ പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം ഇൻടേക്ക് ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചതിന് പിന്നാലെയാണ് പ്രോഗ്രാമിന് കെബെക്ക് സർക്കാർ പരിധി നിശ്ചയിച്ചുള്ള വാർത്ത വരുന്നത്.

2024 ജൂൺ 26-ന് പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം വഴി ആകെ 13,000 അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ എന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിൽ സ്പൗസൽ സ്പോൺസർഷിപ്പിനും മുതിർന്നവരുടെ ആശ്രിതരായ കുട്ടികൾക്കും 10,400, മാതാപിതാക്കൾ, മുത്തശ്ശിമാർ, മറ്റ് ബന്ധുക്കൾ എന്നിവർക്ക് 2,600 എന്നിങ്ങനെ അപേക്ഷകളുടെ എണ്ണം നിശ്ചയിച്ചിരുന്നു. ഇതിൽ സ്പൗസൽ സ്പോൺസർഷിപ്പ്, ആശ്രിതരായ കുട്ടികൾ എന്നിവരുടെ അപേക്ഷകളുടെ എണ്ണം 10,400 എന്ന പരിധി 2025 ജൂലൈ 9-ന് എത്തി. 2026 ജൂലൈ 25 വരെ സ്വീകരിക്കുന്ന എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യാതെ തിരികെ നൽകുകയും അപേക്ഷാ ഫീസ് തിരികെ നൽകുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

കനേഡിയൻ സ്ഥിര താമസത്തിനുള്ള ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾക്ക്, കെബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റുകൾ (CSQ) നൽകില്ലെന്ന് കെബെക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന്, കെബെക്കിലെ താമസക്കാർ കാനഡയിലെ മറ്റു പ്രവിശ്യകളിലെ താമസക്കാരിൽ നിന്ന് വ്യത്യസ്തമായി കെബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റ് (CSQ) ലഭിക്കുന്നതിന് കെബെക്കിലെ ഇമിഗ്രേഷൻ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം നേടുകയും കെബെക്കിന് പ്രത്യേക അണ്ടർടേക്കിങിൽ ഒപ്പിടുകയും വേണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!