റെജൈന : കാട്ടുതീ പുക മൂടിയതോടെ കിഴക്കൻ സസ്കാച്വാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. റെജൈന നഗരത്തിലും 124 ആർഎംഎസിലും മുന്നറിയിപ്പ് ബാധകമായിരിക്കും.

കാട്ടുതീ പുകയിൽ അടങ്ങിയ സൂക്ഷ്മ കണികകൾ കടുത്ത ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ജൂലൈ 24 വ്യാഴാഴ്ച കാറ്റിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം വായുവിലെ പുക ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രവിശ്യയിലുടനീളം കത്തുന്ന കാട്ടുതീയിൽ നിന്നുള്ള പുക പല സ്ഥലങ്ങളിലും വായുഗുണനിലവാരം മോശമാകുന്നതിന് കാരണമാകും, ഏജൻസി അറിയിച്ചു.