തണ്ടർ ബേ : തണ്ടർ ബേ മലയാളി അസോസിയേഷൻ (TBMA) ഓണം ഫെസ്റ്റിവൽ 2025-ന് ഔദ്യോഗിക തുടക്കം കുറിച്ച് നടന്ന ഓൾ കാനഡ വടംവലി മത്സരത്തിൽ ഗ്ലാഡിയേറ്റേഴ്സ് ടൊറൻ്റോ വിജയികളായി. ജൂലൈ 19 ശനിയാഴ്ച തണ്ടർ ബേ മിലിറ്ററി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗരുഡൻസ് ടൊറൻ്റോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 7 സ്റ്റാർ സ്കാർബ്റോ മൂന്നാം സ്ഥാനവും തണ്ടർ ബേ ടസ്കേഴ്സ് നാലാം സ്ഥാനവും നേടി.

വിജയികളായ ഗ്ലാഡിയേറ്റേഴ്സ് ടൊറൻ്റോയ്ക്ക് 3000 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ഗരുഡൻസ് ടൊറൻ്റോ 1000 ഡോളറും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ 7സ്റ്റാർ സ്കാർബ്റോയ്ക്ക് 500 ഡോളറും ട്രോഫിയും ലഭിച്ചു. റ്റുഗെതർ റിയൽറ്റർ ഗ്രൂപ്പ് ആയിരുന്നു ചാമ്പ്യൻഷിപ്പിന്‍റെ മുഖ്യസ്പോൺസർ.