Thursday, July 24, 2025

മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച ശ്രീഹരിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

വിനിപെഗ് : മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം ജൂലൈ 26 ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ജൂലൈ 24-ന് ടൊറൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25-ന് ഉച്ചയ്ക്ക് മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്നും ജൂലൈ 26-ന് രാവിലെ 8:10-ന് മൃതദേഹം കൊച്ചിയിൽ എത്തിക്കും. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്‍റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. 2023-ലാണ് ഫ്ലൈറ്റ് ട്രെയിനിങ് കോഴ്സ് പഠിക്കുന്നതിനായി ശ്രീഹരി കാനഡയിലെത്തിയത്.

ജൂലൈ 8-ന് രാവിലെ എട്ടരയോടെ മാനിറ്റോബ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!