ഇകാലുവിറ്റ് : വിവാദപരമായ ബിൽ സി-5 നെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഇകാലുവിറ്റിൽ ഇൻയൂട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബിൽ സി-5 നെക്കുറിച്ച് തദ്ദേശീയ ജനതയ്ക്ക് നിരവധി ചോദ്യങ്ങളുണ്ടെന്നും, ഒരൊറ്റ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ച് മീറ്റിങ് വ്യക്തത നൽകുമെന്നും Inuit-Crown പാർട്ണർഷിപ്പ് കമ്മിറ്റിയുടെ മീറ്റിങ് Inuit Tapiriit Kanatami പ്രസിഡൻ്റ് നതൻ ഒബെഡ് പറഞ്ഞു.

ഇൻയൂട്ട് പരമാധികാര അവകാശങ്ങളെ മാനിച്ചുകൊണ്ട് പരസ്പര പ്രയോജനകരമായ രീതിയിൽ പദ്ധതികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ് ഈ യോഗമെന്ന് ഫെഡറൽ തദ്ദേശീയ സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി പറഞ്ഞു.