Monday, August 18, 2025

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹൊഗാൻ അന്തരിച്ചു

ഫ്ലോറിഡ : ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1953-ൽ ജോർജിയയിലെ അഗസ്റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്.

ഹൾക്ക് 1977-ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. 1985-ൽ നടന്ന ആദ്യ റെസിൽമാനിയയുടെ പ്രധാന ആകർഷണമായിരുന്നു ഹൊഗൻ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിൽ കളത്തിൽ ഇറങ്ങുന്ന അദ്ദേഹം ആറ് WWF/WWE ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. 2005-ൽ സിൽവസ്റ്റർ സ്റ്റാലോൺ WWE ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!