Friday, October 17, 2025

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണ; ഇന്ന് ഒപ്പുവെച്ചേക്കും

ദില്ലി: ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി.ഇന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുമായി ചര്‍ച്ച നടത്തിയ ശേഷം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടുമെന്നാണു വിവരം. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കൈകോര്‍ക്കുന്ന വിഷയവും ചര്‍ച്ചയാകും.

കൂടാതെ ചാള്‍സ് രാജാവുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു മാലദ്വീപിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!