ഹാലിഫാക്സ് : പ്രവിശ്യയുടെ വടക്കൻ മേഖലയിൽ അഞ്ചാംപനി പടരുന്നതായി നോവസ്കോഷ ഹെൽത്ത് റിപ്പോർട്ട് ചെയ്തു. നിലവിൽ മേഖലയിലെ അഞ്ചാംപനി ബാധിതരുടെ എണ്ണം 30 ആയി വർധിച്ചതായി ആരോഗ്യ ഏജൻസി അറിയിച്ചു. ജൂലൈ 7-ന് വടക്കൻ മേഖലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഏഴ് മുതൽ 21 ദിവസത്തിനുള്ളിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

അഞ്ചാംപനി കേസുകളിൽ വർധന ഉണ്ടായിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്കുള്ള അപകടസാധ്യത ഇപ്പോഴും കുറവാണെന്ന് ഏജൻസി അറിയിച്ചു. കാനഡയിൽ അഞ്ചാംപനി പടരുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ നിന്നാണ് 30 കേസുകളും ഉണ്ടായതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.