Sunday, October 26, 2025

പ്ലാസ്റ്റിക് സാന്നിധ്യം: 7-സെലക്ട് ബേക്ക് ഷോപ്പി ബ്രാൻഡ് ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി തിരിച്ചു വിളിച്ചു

ടൊറൻ്റോ : പ്ലാസ്റ്റിക് കഷണങ്ങളുടെ സാന്നിധ്യം കാരണം ഒൻ്റാരിയോയിൽ 7-സെലക്ട് ബേക്ക് ഷോപ്പി ബ്രാൻഡായ ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി തിരിച്ചു വിളിച്ചു. ഇവ കഴിച്ചാൽ ശ്വാസംമുട്ടൽ അടക്കമുള്ള അപകടത്തിന് സാധ്യതയുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) മുന്നറിയിപ്പ് നൽകി.

ഉൽപ്പന്ന വിശദാംശങ്ങൾ:

  • ബ്രാൻഡ്: 7-സെലക്ട് ബേക്ക് ഷോപ്പി
  • ഉൽപ്പന്നം: ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി
  • വലുപ്പം: 113 ഗ്രാം
  • UPC: 4 21401 01980 2
  • പാക്കേജിലെ കോഡ്: 25120

തിരിച്ചു വിളിച്ച ഉൽപ്പന്നം സഗിനാവ് ബേക്കറീസ് ലിമിറ്റഡ് നിർമ്മിച്ചതും ഒൻ്റാരിയോയിൽ മാത്രമായി വിതരണം ചെയ്തതുമാണ്. 7-സെലക്ട് ബേക്ക് ഷോപ്പി ബ്രാൻഡ് ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി കഴിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഈ ഉൽപ്പന്നത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾ സഗിനാ ബേക്കറീസ് ലിമിറ്റഡിനെയോ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയെയോ നേരിട്ട് ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!