സിംഗപ്പൂർ : ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടു ദിവസത്തിനിടെ രണ്ടാം സ്വർണ്ണവും കാനഡയുടെ പേരിൽ ചേർത്ത് സമ്മർ ആൻ മക്കിൻ്റോഷ്. തിങ്കളാഴ്ച നടന്ന വനിതാ 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ രണ്ട് മിനിറ്റ് 6.69 സെക്കൻഡിൽ നീന്തിയെത്തിയാണ് സമ്മർ തന്‍റെ രണ്ടാം സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. 2:08.58 സമയത്തിൽ അമേരിക്കൻ താരം അലക്സ് വാൽഷ് വെള്ളി നേടിയപ്പോൾ കെബെക്ക് ലാവലിൽ നിന്നുള്ള മറ്റൊരു കനേഡിയൻ നീന്തൽ താരം മേരി-സോഫി ഹാർവി വെങ്കലം സ്വന്തം പേരിലാക്കി.

ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്‍റെ ആദ്യദിനത്തിൽ 400 ഫ്രീസ്റ്റൈലിൽ സമ്മർ സ്വർണ്ണം നേടിയ സമ്മർ മക്കിൻ്റോഷ് എട്ട് ദിവസത്തെ മീറ്റിൽ അഞ്ച് വ്യക്തിഗത സ്വർണ്ണമാണ് ലക്ഷ്യമിടുന്നത്. 400 വ്യക്തിഗത മെഡ്‌ലി, 800 ഫ്രീസ്റ്റൈൽ, 200 ബട്ടർഫ്ലൈ എന്നിവയിലാണ് 18 വയസ്സുള്ള ടൊറൻ്റോ സ്വദേശിനി ഇനി മത്സരിക്കാനിരിക്കുന്നത്.