കെബെക്ക് സിറ്റി : പുതിയ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന് (PSTQ) കീഴിൽ ആദ്യ നറുക്കെടുപ്പ് നടത്തി കെബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം. ജൂലൈ 17-ന് നടന്ന നറുക്കെടുപ്പിൽ PSTQ പ്രോഗ്രാമിന്‍റെ രണ്ടു സ്ട്രീമുകളിലുള്ള ഉയർന്ന യോഗ്യതയുള്ളതും പ്രത്യേക വൈദഗ്ധ്യമുള്ളവർ, അസാധാരണ പ്രതിഭ എന്നിവരെയാണ് പരിഗണിച്ചത്.

രണ്ടു സ്ട്രീമുകളിൽ നിന്നായി 238 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി പ്രവിശ്യാ ഇമിഗ്രേഷൻ, ഫ്രാൻസിസേഷൻ, ഇന്‍റഗ്രേഷൻ മന്ത്രി അറിയിച്ചു. ഫ്രഞ്ച് സംസാരിക്കുന്നവർ, പ്രവിശ്യയിൽ പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കെബെക്ക് തൊഴിൽ ക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് നറുക്കെടുപ്പ് നടത്തിയത്.

സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ)
സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (മുമ്പ് റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാം) കെബെക്കിലേക്ക് സ്ഥിര താമസത്തിലേക്കുള്ള ഒരു ഇമിഗ്രേഷൻ പാതയാണ്. 2024-ൽ റെഗുലർ സ്കിൽഡ് ഇമിഗ്രേഷൻ വർക്കർ പ്രോഗ്രാമിന് പകരമായി PSTQ നിലവിൽ വന്നെങ്കിലും ഇതുവരെ നറുക്കെടുപ്പുകൾ നടത്തിയിരുന്നില്ല.