Monday, December 8, 2025

പ്രാണികളുടെ സാന്നിധ്യം: ബസ്മതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

വൻകൂവർ: പ്രാണികളുടെ സാന്നിധ്യം കണക്കിലെടുത്ത് കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ട്രഡീഷണല്‍ ബസ്മതി അരി (5 കിലോ ബാഗുകൾ) തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ. SS/01/25/5922, SS/01/25/5923 എന്നീ ബാച്ച് നമ്പറുകളുള്ള അരിയാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ
ബ്രിട്ടിഷ് കൊളംബിയ , ആല്‍ബര്‍ട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ കോസ്റ്റ്‌കോ വെയര്‍ഹൗസുകളില്‍ ഈ അരി വിറ്റഴിച്ചതായി കമ്പനി പറയുന്നു.

ആരുടെയെങ്കിലും കൈവശം കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചർ അരിയുണ്ടെകിൽ അത് കഴിക്കരുതെന്നും കോസ്റ്റ്‌കോ പറഞ്ഞു. തിരിച്ചുവിളിച്ച ബസുമതി അരി കൈവശം വച്ചിരിക്കുന്ന കോസ്റ്റ്‌കോ ഉപഭോക്താക്കളോട് മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിന് ഏതെങ്കിലും കോസ്റ്റ്‌കോ വെയർഹൗസിൽ അരി തിരികെ എത്തിക്കണമെന്നും കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!