ആലപ്പുഴ : പറവൂർ ഗവ സ്കൂളിന് മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിടണമെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചു.

വി എസ് പഠിച്ച ഈ സ്കൂൾ വേലിക്കകത്ത് വീടിൻ്റെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരൻ പറഞ്ഞു.