എഡ്മിന്‍റൻ : നോർത്ത് സസ്കാച്വാൻ നദിക്ക് സമീപം സ്റ്റോണി പ്ലെയിനിൽ ചെറുവിമാനം തകർന്ന് പൈലറ്റിന് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എഡ്മിന്‍റനിൽ നിന്നും 35 കിലോമീറ്റർ അകലെ സ്റ്റോണി പ്ലെയിനിലെ റേഞ്ച് റോഡ് 12-നും ടൗൺഷിപ്പ് റോഡ് 505-നും സമീപമാണ് വിമാനം തകർന്നതെന്ന് ആർസിഎംപി അറിയിച്ചു.

സ്റ്റോണി പ്ലെയിൻ പട്ടണത്തിന് 20 കിലോമീറ്റർ അകലെയുള്ള എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം. പൈലറ്റിന് നിസ്സാര പരുക്കേറ്റു. ഇയാൾക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
