വാഷിംഗ്ടൺ ഡി സി : കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ വർധന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതായും വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പ്രകാരമുള്ള ഉൽപ്പന്നങ്ങൾക്ക് താരിഫ് ബാധകമായിരിക്കില്ല.

കാനഡയുടെ തുടർച്ചയായ നിഷ്‌ക്രിയത്വത്തിനും പ്രതികാരത്തിനും മറുപടിയായാണ് തീരുവ വർധനയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലുള്ള അടിയന്തരാവസ്ഥ പരിഹരിക്കാൻ കാനഡയുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പ്രസിഡൻ്റ് ട്രംപ് കണ്ടെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി.