Sunday, August 17, 2025

യോർക്ക് മേഖലയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം ഉയരുന്നു

ടൊറൻ്റോ : യോർക്ക് മേഖലയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിച്ചതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. മേഖലയിലെ നാല് സ്ഥലങ്ങളിൽ അഞ്ചാംപനി ബാധയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി.

  • ജൂലൈ 27 : കോസ്റ്റ്‌കോ റിച്ച്മണ്ട് ഹിൽ, 35 ജോൺ ബിർച്ചാൽ റോഡ്
  • ജൂലൈ 28 : ഗ്രാൻഡ് ജെനസിസ് ഫാർമസേവ്, 9080 യോങ് സ്ട്രീറ്റ്, യൂണിറ്റ് 6A
  • ജൂലൈ 30 : 10 ട്രെഞ്ച് സ്ട്രീറ്റ്, മക്കെൻസി റിച്ച്മണ്ട് ഹിൽ ഹോസ്പിറ്റലിൽ എമർജൻസി ആൻഡ് വെയിറ്റിംഗ് റൂം.
  • ജൂലൈ 31 : മേജർ മക്കെൻസി ഡ്രൈവ് വെസ്റ്റിലെ 3200 ലെ കോർട്ടെല്ലുച്ചി വോൺ ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം, ഫാർമസി, ടിം ഹോർട്ടൺസ്.

ഈ സ്ഥലങ്ങളിൽ എത്തിയ ആളുകൾ രണ്ട് ഡോസ് മീസിൽസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉടൻ സ്ഥിരീകരിക്കണം, ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ആറു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ, മീസിൽസ് വാക്സിൻ സ്വീകരിക്കാത്തവർ എന്നിവർ ഈ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിൽ ഉടൻ യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!