സാസ്കറ്റൂൺ : കാട്ടുതീ ഭീഷണിയെത്തുടർന്ന് സസ്കാച്വാനിൽ ഏകദേശം 500 പേർ കൂടി വീടുകൾ ഉപേക്ഷിച്ച് പാലായനം ചെയ്തു. സസ്കാച്വാനിൽ നിന്നും 600 കിലോമീറ്റർ അകലെയുള്ള ക്ലിയർ വാട്ടർ റിവർ ഡെനെ ഫസ്റ്റ് നേഷനിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്ന് സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി അറിയിച്ചു. ഇതോടെ കാട്ടുതീ കാരണം പ്രവിശ്യയിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം ഏകദേശം 3,500 ആയി. ബുധനാഴ്ച, ക്ലിയർ വാട്ടർ റിവറിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൈൻഹൗസിലെ 1,000 നിവാസികളോട് വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ സസ്കാച്വാനിലുടനീളം 63 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ട്. ഇതിൽ 17 എണ്ണം നിയന്ത്രണാതീതമാണ്. തീപിടുത്തങ്ങളെ നേരിടാൻ പ്രവിശ്യ കനേഡിയൻ സായുധ സേനയിൽ നിന്ന് 300 സൈനികരെ വിളിച്ചിട്ടുണ്ട്.