Wednesday, March 11, 2026

ലോക നീന്തൽ ചാമ്പ്യൻഷിപ്പ്: സമ്മർ മക്കിൻ്റോഷിന് നാലാം മെഡൽ

സിംഗപ്പൂർ : ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ നാലാം സ്വർണ്ണത്തിനായി നീന്തിയ കാനഡയുടെ സുവർണ്ണ താരം സമ്മർ മക്കിൻ്റോഷിന് വെങ്കല മെഡൽ. 800 മീറ്റർ ഫ്രീസ്റ്റൈലിൽ ടൊറൻ്റോയിൽ നിന്നുള്ള കൗമാരതാരം അമേരിക്കയുടെ കാറ്റി ലെഡെക്കിക്കും ഓസ്‌ട്രേലിയയുടെ ലാനി പല്ലിസ്റ്ററിനും പിന്നിലായാണ് ഫിനിഷ് ചെയ്തത്.

കാറ്റി ലെഡെക്കി എട്ട് മിനിറ്റ് 5.62 സെക്കൻഡിൽ ഫിനിഷ് ചെയ്തു. പല്ലിസ്റ്റർ ഒരു സെക്കൻഡിന്‍റെ പത്തിലൊന്ന് പിന്നിലായി ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ 1.67 സെക്കൻഡ് മാത്രം പിന്നിലായി സമ്മർ മത്സരം പൂർത്തിയാക്കി. നീന്തലിൽ ആറ്, ഡൈവിങ്ങിൽ ഒന്ന് അടക്കം ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ കാനഡ ഏഴു മെഡലുകൾ നേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!