Monday, August 18, 2025

യുഎസ് താരിഫ്: കാനഡയിൽ വൻ വില വർധനയ്ക്ക് സാധ്യത

ഓട്ടവ : യുഎസിന്‍റെ താരിഫ് വർധന കാരണം കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും ഉയരുമെന്ന് സൂചന. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി ഓഗസ്റ്റ് ഒന്ന് മുതൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. CUSMA എന്നറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന് അനുസൃതമായ സാധനങ്ങളെ താരിഫുകൾ ബാധിക്കില്ല എന്നതിനാൽ യുഎസ് വിപണിയിൽ എത്തുമ്പോൾ, മിക്ക ഉൽപ്പന്നങ്ങളുടെയും വിലയിൽ വലിയ വർധന ഉണ്ടാകില്ല. എന്നാൽ, കാനഡയിൽ ചില ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, പുതിയതും പഴയതുമായ കാറുകൾ, പീനട് ബട്ടറും വൈനും അടക്കമുള്ള ഗ്രോസറി ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഭവന നിർമ്മാണ സാമഗ്രികൾ എന്നിവയുടെ വിലയിലാണ് വലിയ വർധന ഉണ്ടാവുക. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് പാത്രങ്ങൾ, വാഷിങ് മെഷീൻ എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണിൽ 4.5% വില വർധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും വാഹന നിർമ്മാണ വ്യവസായം പരസ്പരം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാറുകളുടെ വിലയിൽ വലിയ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാറുകളുടെ വില ഇതിനകം അഞ്ച് ശതമാനം ഉയർന്നിട്ടുണ്ട്. ചെരുപ്പുകളുടെയും വസ്ത്രങ്ങളുടെയും വിലയിൽ രണ്ട് ശതമാനത്തിൻ്റെ വർധനയാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!