ഓട്ടവ : ഒൻ്റാരിയോ നിവാസികൾക്ക് സന്തോഷവാർത്ത! വർധിപ്പിച്ച തുകയോടെ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) ഓഗസ്റ്റ് 8-ന് വിതരണം ചെയ്യും. വിൽപ്പന നികുതി, ഊർജ്ജ ചെലവുകൾ, പ്രോപ്പർട്ടി നികുതി എന്നിവയുടെ ഭാരം ലഘൂകരിക്കുന്നതിന് ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC) എന്നീ മൂന്ന് വ്യത്യസ്ത പ്രൊവിൻഷ്യൽ ക്രെഡിറ്റുകൾ സംയോജിപ്പിക്കുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ്.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, താൽക്കാലിക താമസക്കാർ എന്നിവരുൾപ്പെടെ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് ലഭിക്കും. വരുമാനം, കുടുംബാംഗങ്ങളുടെ എണ്ണം, സ്ഥലം എന്നിവയെ ആശ്രയിച്ച്, അർഹതയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 2,100 ഡോളറിൽ കൂടുതൽ ലഭിക്കും. ഓഗസ്റ്റ് 8-ന് പുറമെ സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10, 2026 ജനുവരി 9, 2026 ഫെബ്രുവരി 10, 2026 മാർച്ച് 10, 2026 ഏപ്രിൽ 10, 2026 മെയ് 8, 2026 ജൂൺ 10 എന്നിവയാണ് ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് പേയ്മെൻ്റ് ഷെഡ്യൂൾ.