Tuesday, October 14, 2025

റഷ്യൻ എണ്ണ: ഇന്ത്യക്കെതിരായ താരിഫ് വർധിപ്പിക്കും; ട്രംപ്

ന്യൂയോര്‍ക്ക് : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുകയും അത് ഉയർന്ന വിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതിനാല്‍ ഇന്ത്യക്കെതിരേ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ദ ട്രൂത്ത് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. ഇന്ത്യന്‍ നടപടി റഷ്യ-ഉക്രെയ്ൻ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും, ഇതിലൂടെ ഇന്ത്യ ‘വലിയ ലാഭം’ നേടാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.

“റഷ്യ ഉക്രെയ്‌നിൽ എത്ര പേരെ കൊല്ലുന്നുണ്ടെന്ന് അവർ കാര്യമാക്കുന്നില്ല,”. ഈ കാരണത്താൽ ഇന്ത്യയുടെ ഇറക്കുമതിക്ക് യു.എസ്. ഏർപ്പെടുത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം ചെയ്യുകയാണെന്ന യുഎസ് പ്രസിഡൻ്റിന്‍റെ ഉപദേഷ്ടാവായ സ്റ്റെഫാന്‍ മില്ലറുടെ ആരോപണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് 25% താരിഫ് ഏർപ്പെടുത്തിയിരുന്നു.

റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞിരുന്നു. ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിയാണെങ്കിലും ഇക്കാര്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്. നികുതി ഭീഷണിയും തുടര്‍ച്ചയായ വിമര്‍ശനവുമുണ്ടായിട്ടും റഷ്യയില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഉടനെ നിര്‍ത്തില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!