ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വീണ്ടും അതിക്രമം. ഡബ്ലിനിലെ ബല്ലിമൂണിലാണ് ടാക്സി ഡ്രൈവറായ ഇന്ത്യക്കാരന്‍ ലഖ്വീര്‍ സിങ്ങാണ് ആക്രമിക്കപ്പെട്ടത്. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ കാര്‍ വാടകയ്ക്ക് വിളിക്കുകയും യാത്രയ്‌ക്കെടുവില്‍ ഇരുവരുംചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. രണ്ട് പേര്‍ ലഖ്വീര്‍ സിംഗിന്റെ കാര്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവര്‍ പോപ്പിന്‍ട്രീയില്‍ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ലഖ്‌വീര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങുന്നതിന് പകരും അപ്രതീക്ഷിതമായി ഇവര്‍ കൈയിലിരുന്ന കുപ്പി കൊണ്ട് അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുപ്പി കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ തലയ്ക്ക് അടിച്ച യുവാക്കള്‍ ‘സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ അക്രമികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
പിന്നീട് ബ്യൂമോണ്ട് ആശുപത്രിയില്‍ ലഖ്വീര്‍ സിങ് ചികിത്സ തേടി. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. താനും തന്റെ കുടുംബവും ഭീതിയോടെയാണ് കഴിയുന്നതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി ലഖ്വീര്‍ സിംഗ് അയര്‍ലണ്ടില്‍ താമസിക്കുകയാണ്. ഏതാണ്ട് 10 വര്‍ഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. സംഭവത്തില്‍ ഐറിഷ് പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ത്യക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിര്‍ദേശം. കൗമാരപ്രായക്കാരായ സംഘങ്ങള്‍ ഇന്ത്യന്‍ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്വന്തം സുരക്ഷയ്ക്കായി സ്വയം കരുതല്‍ സ്വീകരിക്കണം. ഇന്ത്യാക്കാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ 0899423734 എന്ന നമ്പറില്‍ എംബസിയെ ബന്ധപ്പെടാം.