ടൊറൻ്റോ : നോർത്ത് യോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെ ജെയ്ൻ സ്ട്രീറ്റിലെ ഡ്രിഫ്റ്റ് വുഡ് അവന്യൂവിലാണ് വെടിവെപ്പ് നടന്നതെന്ന് ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു.

വെടിയേറ്റ രണ്ടു പേർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.