Sunday, August 17, 2025

അർതബാസ്ക ഉപതിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങിൽ റെക്കോർഡ് പോളിങ്

മൺട്രിയോൾ : വേനൽച്ചൂടിലും അർതബാസ്ക ഉപതിരഞ്ഞെടുപ്പിലെ മുൻ‌കൂർ വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ് നടന്നതായി ഇലക്ഷൻസ് കെബെക്ക് വക്താവ് ജൂലി സെൻ്റ്-അർനൗഡ്-ഡ്രോലെറ്റ് അറിയിച്ചു. ഏകദേശം 26 ശതമാനമായിരുന്നു പോളിങ്. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന മുൻകൂർ വോട്ടെടുപ്പിൽ ഏകദേശം 15,000 പേർ വോട്ട് ചെയ്തിട്ടുണ്ട്. ഇത് ഉയർന്ന പോളിങ് ശതമാനമാണ്, ജൂലി സെൻ്റ്-അർനൗഡ്-ഡ്രോലെറ്റ് പറയുന്നു. എന്നാൽ, ഇത് റൈഡിങ്ങിൽ അസാധാരണമായ ഒരു പ്രവണതയല്ലെന്ന് അവർ കൂട്ടിച്ചേർത്തു. 2022 ഒക്ടോബർ 3-ന് നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ കെബെക്കിൽ 66 ശതമാനമായിരുന്നു പോളിങ്, അതേസമയം അർതബാസ്ക റൈഡിങ്ങിൽ 74% പോളിങ് ഉയർന്നിരുന്നു, ജൂലി സെൻ്റ്-അർനൗഡ്-ഡ്രോലെറ്റ് വ്യക്തമാക്കി. അഡ്വാൻസ് വോട്ടിങ് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ, തിരഞ്ഞെടുപ്പ് നിയമം അതിനനുസരിച്ച് ഭേദഗതി ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 11 തിങ്കളാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പാർട്ടി കെബെക്ക്വസും കെബെക്ക് കൺസർവേറ്റീവുകളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവുകൾക്കൊപ്പം ഫെഡറൽ രാഷ്ട്രീയത്തിലേക്ക് മാറിയ കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) എംഎൻഎ എറിക് ലെഫെബ്‌വ്രെയുടെ വിടവാങ്ങലാണ് അർതബാസ്കയിലെ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. കെവൻ ബ്രസ്സൂർ (സിഎക്യു), ചാന്റേൽ മാർചാൻഡ് (കെബെക്ക് ലിബറലുകൾ), അലക്സ് ബോയിസോൺനോൾട്ട് (പാർട്ടി കെബെക്ക്വ), പാസ്കൽ ഫോർട്ടിൻ (കെബെക്ക് സോൾഡയർ), എറിക് ഡുഹൈം (കെബെക്ക് കൺസർവേറ്റീവുകൾ) പ്രധാന മത്സരാർത്ഥികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!