Sunday, August 31, 2025

വായു ഗുണനിലവാരം മോശം: നോർത്ത്-സെൻട്രൽ പ്രവിശ്യകളിൽ മുന്നറിയിപ്പ്

ഓട്ടവ : കാട്ടുതീ വ്യാപനം മൂലം വായു ഗുണനിലവാരം മോശമായതിനെത്തുടർന്ന് കാനഡയുടെ നോർത്ത്-സെൻട്രൽ പ്രവിശ്യകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. സസ്കാച്വാൻ, മാനിറ്റോബ, നോർത്ത് വെസ്റ്റേൺ ഒൻ്റാരിയോ എന്നിവിടങ്ങളിൽ പുക വ്യാപിച്ചതിനാൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് ഏജൻസി അറിയിച്ചു.

ഹഡ്‌സൺ ബേയുടെ തീരപ്രദേശങ്ങളായ നോർത്തേൺ ഒൻ്റാരിയോ, നൂനവൂട്ട് , നോർത്തേൺ കെബെക്ക് എന്നിവിടങ്ങളിലും, ന്യൂഫിൻലൻഡിന്റെ വടക്കുഭാഗത്തുള്ള അവലോൺ പെനിൻസുലയിലും സമാനമായ അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ, ആളുകൾ തുറന്ന സ്ഥലങ്ങളിൽ കായികവിനോദങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!