Sunday, August 17, 2025

അലർജി സാധ്യത: ചെസ് ചാർട്ടിയർ സോസേജുകൾ തിരിച്ചു വിളിച്ചു

മൺട്രിയോൾ : അലർജി സാധ്യതയെ തുടർന്ന് ചെസ് ചാർട്ടിയർ ബ്രാൻഡ് സോസേജുകൾ തിരിച്ചു വിളിച്ച് കെബെക്ക് ഭക്ഷ്യ മന്ത്രാലയം (MAPAQ). തിരിച്ചുവിളിച്ച സോസേജുകളിൽ സൾഫൈറ്റുകൾ, മുട്ട, നട്‌സ്, നിലക്കടല, സോയ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അവ അലർജിക്ക് കാരണമായേക്കുമെന്നും മന്ത്രാലയം പറയുന്നു. അതേസമയം സൾഫൈറ്റുകൾ, മുട്ട, നട്‌സ്, നിലക്കടല, സോയ എന്നിവ അലർജിയുള്ള ആളുകൾക്ക് മാത്രമേ ഈ മുന്നറിയിപ്പ് ബാധകമാകൂ, MAPAQ അറിയിച്ചു.

മുട്ട, നട്‌സ്, നിലക്കടല, സോയ എന്നിവ അടങ്ങിയിരിക്കാവുന്ന വേരിയബിൾ ഫോർമാറ്റുകളിലുള്ള ബ്ലൂബെറി IPA സോസേജുകളും സൾഫൈറ്റുകൾ അടങ്ങിയിരിക്കാവുന്ന വേരിയബിൾ ഫോർമാറ്റുകളിലുള്ള മാംഗോ-ഹബനെറോ സോസേജുകളും തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ സോസേജുകൾ കൈവശമുള്ളവർ അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അലർജിയോ മറ്റു അസുഖങ്ങളോ ബാധിച്ചവർ ആരോഗ്യ ഏജൻസിയുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!