ഓട്ടവ : ചിപ്പ് തകരാർ കാരണം നിരവധി ലാപ്ടോപ്പ് മോഡലുകളിലെ ഡാറ്റ മോഷ്ടിക്കാനും ഹാക്ക് ചെയ്യാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഡെല്‍ കമ്പനി. ലാപ്ടോപ്പിലെ കണ്‍ട്രോള്‍വാള്‍ട്ട് സോഫ്റ്റ്‌വെയറിലുള്ള Broadcom BCM5820X ചിപ്പിലാണ് പ്രശ്നം നേരിടുന്നത്. നൂറിലധികം ലാപ്‌ടോപ്പ് മോഡലുകളെ പ്രശ്നം ബാധിച്ചിട്ടുണ്ട്. പാസ്‌വേഡുകള്‍, ബയോമെട്രിക് ഡാറ്റ, സെക്യൂരിറ്റി കോഡുകള്‍ എന്നിവ സൂക്ഷിക്കുന്നതും ഫിംഗര്‍പ്രിൻ്റ്, സ്മാര്‍ട്ട്കാര്‍ഡ്, നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡ്രൈവറുകള്‍, ഫേംവെയര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് Broadcom BCM5820X ചിപ്പ്.

ലാപ്ടോപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം പ്രശ്നപരിഹാരത്തിനായി ഡെൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു.
