ടൊറന്റോ : ഗ്രേറ്റർ ടൊറന്റോയിൽ (ജിടിഎ) കൊടുംചൂട് വീണ്ടും തിരിച്ചെത്തുമെന്ന് എൻവയൺമെൻ്റ് കാനഡ. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. വെള്ളിയാഴ്ച താപനില 29 ഡിഗ്രി സെൽഷ്യസിനടുത്തും ഈർപ്പം കാരണം 36 ഡിഗ്രി സെൽഷ്യസ് പോലെയും അനുഭവപ്പെടാം.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിനടുത്തും ഹ്യുമിഡിറ്റി ഇൻഡെക്സ് 38 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. വാരാന്ത്യത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധൻ കൂട്ടിച്ചേർത്തു. കാട്ടുതീ മൂലമുള്ള പുക ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിലും, അപകടസാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.
