വിനിപെഗ് : പ്രവിശ്യാ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീ സീസൺ നേരിടുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ കാലാവധി നീട്ടി മാനിറ്റോബ സർക്കാർ. ജൂലൈ 10 മുതൽ പ്രാബല്യത്തിലുള്ള നിലവിലെ അടിയന്തരാവസ്ഥ ഓഗസ്റ്റ് 22 വരെ നീട്ടിയതായി പ്രവിശ്യ സർക്കാർ അറിയിച്ചു. അടിയന്തരാവസ്ഥ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് തീരുമാനം.

പ്രവിശ്യയിൽ നിലവിൽ 165 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ട്. ഈ വർഷത്തെ കാട്ടുതീ സീസൺ ആരംഭിച്ചത് മുതൽ ഇന്നുവരെ 401 കാട്ടുതീയാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്. ഈ കാട്ടുതീയിൽ പ്രവിശ്യയിൽ 15 ലക്ഷത്തിലധികം ഹെക്ടർ ഭൂമി കത്തിനശിച്ചു.