Wednesday, September 10, 2025

തീപിടുത്ത സാധ്യത: ചാറ്റീസ് ബ്രാൻഡ് വൈസറുകൾ തിരിച്ചു വിളിച്ചു

ഓട്ടവ : തീപിടുത്ത സാധ്യത കാരണം ബിൽറ്റ്-ഇൻ ഫാനുകളുള്ള വെയറബിൾ സൺ വൈസറുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ജയൻ്റ് ടൈഗർ സ്റ്റോറുകളിലൂടെ ഈ വർഷം മെയ് മുതൽ ജൂൺ വരെ വിറ്റഴിച്ച ചാറ്റീസ് ബ്രാൻഡ് വൈസറുകളാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. വൈസറുകളുടെ ഇലക്ട്രിക് ഫാനിനായി ഉപയോഗിക്കുന്ന ചാർജിങ് കേബിൾ ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാകുകയും പൊള്ളലേൽക്കാനും തീപിടിത്തത്തിനും കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു.

ജൂലൈ അവസാനം വരെ ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികൾ ലഭിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ആർക്കും പരുക്കേറ്റതായി വിവരം ലഭച്ചിട്ടില്ല. രാജ്യത്തുടനീളം 892 വൈസറുകൾ വിറ്റഴിച്ചിട്ടുണ്ട്. ചാറ്റീസ് ബ്രാൻഡ് വൈസറുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും അവ റീഫണ്ടിനായി ജയൻ്റ് ടൈഗർ സ്റ്റോറുകളിൽ തിരികെ നൽകണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1-833-848-4437 എന്ന നമ്പറിലോ customerservice@gianttiger.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!