Saturday, March 21, 2026

ബെൽവിൽ സെൻ്റ് കുര്യാക്കോസ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷം 15 മുതൽ 17 വരെ

ടൊറൻ്റോ : ബെൽവിൽ സെൻ്റ് കുര്യാക്കോസ് സിറോ മലബാർ പള്ളിയിലെ സംയുക്ത തിരുനാൾ ആഘോഷം ഓഗസ്റ്റ് 15 മുതൽ 17 വരെ ആചരിക്കും. 15-ന് വൈകുന്നേരം ആറരയ്ക്ക് ആരംഭിക്കുന്ന തിരുനാൾ ആഘോഷത്തിൽ ആരാധന, കുർബാന, നേർച്ച വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും. 16-ന് വൈകുന്നേരം 6.30-ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബ്ബാന, രൂപം വെഞ്ചെരിപ്പ്, പൂർവികരുടെ അനുസ്മരണം എന്നിവ നടക്കും.

ഓഗസ്റ്റ് 17-ന് വൈകുന്നേരം നാലരയ്ക്ക്, പ്രസുദേന്തി വാഴ്ചയോടു കൂടി തിരുകർമങ്ങൾ ആരംഭിക്കും. തുടർന്ന് തിരുനാൾ സമൂഹബലിയും പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാളോടനുബന്ധിച്ച് സി.കെ. ബീറ്റ്സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം, ഇടവകാംഗങ്ങൾ തയ്യാറാക്കിയ ഫുഡ് ട്രക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരുനാളിനോടനുബന്ധിച്ച് അമ്പ്/കഴുന്ന് നേർച്ച നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!