ടൊറൻ്റോ : നഗരത്തിലെ ഹൈവേ 401 ൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4 മണിക്ക് ഡിക്സൺ റോഡിന് സമീപമുള്ള ഹൈവേയുടെ ഈസ്റ്റ്ബൗണ്ട് ലെയ്നിലാണ് അപകടം നടന്നതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു . അപകടത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. അപകടത്തെ തുടർന്ന് എഗ്ലിന്റൺ അവന്യൂവിലെ ഹൈവേ 401 ന്റെ എക്സ്പ്രസ് ലെയ്നുകൾ പൂർണ്ണമായും അടച്ചു.

