ടൊറന്റോ: സതേൺ ഒന്റാരിയോയിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, പ്രദേശത്തെ മരങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നതായി വിദഗ്ധർ.കടുത്ത ചൂട് മരങ്ങളുടെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതായി ടൊറന്റോ ഡേവി ട്രീ കെയർ സർവീസസിലെ സർട്ടിഫൈഡ് അർബറിസ്റ്റായ എറിക് ബെന്നറ്റർ പറഞ്ഞു.

മരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആളുകൾക്ക് ആശങ്കയുണ്ടെന്നും ഇലഞെട്ടുകളിൽ ചിലത് വാടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടതായും, മരങ്ങൾ മുമ്പത്തെപ്പോലെ ആരോഗ്യത്തോടെ കാണപ്പെടുന്നില്ലെന്നും എറിക് ബെന്നറ്റർ പറഞ്ഞു. മരങ്ങളെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആഴത്തിൽ നനയ്ക്കാനും ചുറ്റും വളം ഇടാനും എറിക് ബെന്നറ്റർ നിർദ്ദേശിച്ചു.
