Monday, December 8, 2025

കേംബ്രിഡ്ജ് പാർക്കിലെ പോർട്ടബിൾ ടോയ്‌ലറ്റിന് തീയിട്ട സംഭവം; അന്വേഷണം ആരംഭിച്ചു

കിച്ചനർ : കേംബ്രിഡ്ജ് പാർക്കിലെ പോർട്ടബിൾ ടോയ്‌ലറ്റിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വാട്ടർലൂ റീജിനൽ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിഫിഡിൽസ്റ്റിക്സ് കമ്മ്യൂണിറ്റി സെന്ററിന് സമീപമുള്ള കോവൻ ബൊളിവാർഡിലാണ് സംഭവം. സ്ഥലത്തെത്തിയ കേംബ്രിഡ്ജ് ഫയർ ഡിപ്പാർട്ട്‌മെന്റ് തീയണച്ചു. ടോയ്‌ലറ്റ് ഡിസ്‌പെൻസറിലെ പേപ്പറുകൾക്കാണ് തീയിട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ദീർഘകാലത്തെ വരൾച്ച കാരണം തീപിടിത്ത സാധ്യത വളരെ കൂടുതലായതിനാൽ, ഈ മേഖലയിൽ തീ കത്തിക്കുന്നതിനുള്ള വിലക്ക് പ്രാബല്യത്തിലുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മനഃപൂർവം തീയിട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 519-570-9777 എന്ന നമ്പറിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!