Sunday, August 17, 2025

കാനഡയിലെ മോസ്റ്റ് വാണ്ടഡ് പ്രതി പിടിയിൽ

മൺട്രിയോൾ : കാനഡയിലെ ബോലോ (Be on the lookout) പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ള കൊടുംകുറ്റവാളി അറസ്റ്റിലായി. 2022 മുതൽ സാസ്കറ്റൂണിൽ കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് കാനഡയിൽ ഏറ്റവും കൂടുതൽ തിരയുന്ന 25 കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ജോനാഥൻ ഔല്ലറ്റ്-ജെൻഡ്രോണിനെ മൺട്രിയോൾ ട്രൂഡോ ഇന്‍റർനാഷണൽ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി കെബെക്ക് പ്രവിശ്യാ പൊലീസ് അറിയിച്ചു.

2022 മെയ് മാസത്തിൽ സാസ്കറ്റൂൺ മെൽറോസ് അവന്യൂവിലെ 700 ബ്ലോക്കിൽ നടന്ന കൊലപാതകത്തിൽ പ്രതിയാണ് 36 വയസ്സുള്ള ജോനാഥൻ ഔല്ലറ്റ്-ജെൻഡ്രോൺ. തുടർന്ന് 2023 മെയ് മാസത്തിൽ കാനഡയിലെ ഏറ്റവും കൂടുതൽ തിരയുന്ന 25 കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!