ഓട്ടവ : നഗരത്തിലെ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത് (OPH) മുന്നറിയിപ്പ് നൽകി. ജൂൺ 8-ന് പരിശോധന ആരംഭിച്ച ശേഷം ഈ വർഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഈ വർഷം ഓട്ടവയിൽ വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ വർഷം ഓട്ടവയിൽ രണ്ടു പേർക്ക് വെസ്റ്റ് നൈൽ വൈറസ് ബാധിച്ചിരുന്നു. അതേസമയം ഓഗസ്റ്റ് 3 വരെ പ്രവിശ്യാതലത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അണുബാധയുണ്ടായാൽ മിക്ക ആളുകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് OPH പറയുന്നു. എന്നാൽ ഏകദേശം 20% പേർക്ക് പനി പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാം. അണുബാധിതരായ കൊതുകിന്‍റെ കടിയേറ്റതിന് ശേഷം രണ്ട് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്ന ചൊറിച്ചിൽ, പനി, തലവേദന, പേശി വേദന എന്നിവ അനുഭവപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.