കിച്ചനർ : കിച്ചനർ-വാട്ടർലൂ-കേംബ്രിഡ്ജ് സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വലിയ പെരുന്നാളും വിശുദ്ധ ദൈവ മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും ഓഗസ്റ്റ് 16 ശനിയാഴ്ച ആഘോഷിക്കുന്നു.

പെരുന്നാൾ ദിനമായ 16-ന് രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്കാരം, 8.45-ന് വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും റാസയും നേർച്ച വിളമ്പും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്കു റവ. ടി.കെ തോമസ് കോർ -എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫിലിപ്പോസ് ഫിലിപ്പ്, വികാരി ഫാ. വിനീത് കുര്യൻ എന്നിവർ സഹകാർമ്മികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : ഫാ. വിനീത് കുര്യൻ – 647 975 9474, ബിജു – 416 835 7701, ജോസ് – 705 923 7576. വെബ്സൈറ്റ് : www. Stmarysoc.com.