എഡ്മിന്‍റൻ : ആൽബർട്ട ബാറ്റിൽ റിവർ–ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ്ങിൽ പതിനാലായിരത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ അറിയിച്ചു. കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് മത്സരിക്കുന്നതിനാൽ കാനഡയിലുടനീളം ശ്രദ്ധ ആകർഷിച്ച റൈഡിങ്ങിൽ ഓഗസ്റ്റ് 18 തിങ്കളാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഓഗസ്റ്റ് 8 മുതൽ 11 വരെ നടന്ന മുൻകൂർ വോട്ടിങ്ങിൽ 14,454 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഇലക്ഷൻസ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിൽ വോട്ട് ചെയ്ത അതേ എണ്ണം ആളുകൾ ഇത്തവണയും വോട്ട് ചെയ്തതായി ഇലക്ഷൻസ് കാനഡ അറിയിച്ചു.