വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ പുരോഗമിക്കുന്നു. സെലെൻസ്കിക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും ചർച്ചകളിൽ പങ്കെടുക്കുന്നു.യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സെലൻസ്കി വ്യക്തമാക്കി. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നേരത്തെ അലാസ്കയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ ഉച്ചകോടി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ.