ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 192 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഓഗസ്റ്റ് 18-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലെ (PNPs) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 800 ആവശ്യമായിരുന്നു.

ഇന്നത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ മാസത്തെ നാലാമത്തെയാണ്. ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന CRS സ്കോറായിരുന്നു ഇന്ന് നടന്ന നറുക്കെടുപ്പിലേത്. 2025 ലെ ഏറ്റവും ഉയർന്ന CRS സ്കോർ ഫെബ്രുവരിയിലെ ആദ്യത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിലെ 802 ആയിരുന്നു. 2025-ൽ ഇതുവരെ, IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 53,320 ITA-കൾ നൽകിയിട്ടുണ്ട്.
