ടൊറന്റോ: ഭവന നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി മുനിസിപ്പാലിറ്റികൾക്ക് 160 കോടി ഡോളർ അനുവദിച്ച് ഫോർഡ് സർക്കാർ. ഭവന നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രവിശ്യ മുനിസിപ്പൽ ഹൗസിങ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന് ഇതിനകം 230 കോടി ഡോളർ നൽകിയതായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു.

2024 ൽ ഒന്റാരിയോയിൽ 94,753 ഭവന യൂണിറ്റുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്, ഇത് ആ വർഷത്തെ 125,000 വീടുകൾ എന്ന ലക്ഷ്യം കൈവരിച്ചില്ല. ഇതോടെ പ്രവിശ്യ ഭവന നിർമ്മാണ പദ്ധതിയിൽ പിന്നിലായതോടെയാണ് ഫണ്ട് അനുവദിച്ചത്. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം ജൂലൈയിൽ രാജ്യത്തെ ഭവന നിർമ്മാണത്തിന്റെ വാർഷിക വേഗത മുൻ വർഷത്തേക്കാൾ നാല് ശതമാനം വർധിച്ചു. എന്നാൽ ഒന്റാരിയോയിൽ 28 ശതമാനം ഇടിവ് രേഖപ്പെടുത്തി.