ഓട്ടവ : പൊലീസും എമർജൻസി സർവീസും ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസികളെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വയർലെസ് മൈക്രോഫോണുള്ള കരോക്കെ മെഷീൻ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ അറിയിച്ചു. പാർട്ടി ക്യൂബ് സ്പീക്കറിനൊപ്പം വരുന്ന സൗണ്ട്സ്റ്റേജ് ബ്രാൻഡഡ് വയർലെസ് മൈക്രോഫോൺ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. പാക്കേജിലെ ബാർ കോഡിൽ അച്ചടിച്ചിരിക്കുന്ന 796167901488 UPC നമ്പർ വഴി ഉൽപ്പന്നം തിരിച്ചറിയാൻ കഴിയും. 2023 മാർച്ചിനും 2025 ജൂണിനും ഇടയിൽ കാനഡയിൽ ഏകദേശം 905 യൂണിറ്റുകൾ വിറ്റിട്ടുണ്ട്.

അടിയന്തര സഹായം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് ഈ പ്രശ്നം അപകട സാധ്യത വർധിപ്പിക്കുമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച മൈക്രോഫോൺ ഉപയോഗിക്കുന്നത് നിർത്തി പഴയ യൂണിറ്റ് നശിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി ഓട്ടോമൊബിലിറ്റിയുമായി ബന്ധപ്പെടണം. 2025 ജൂലൈ 29 വരെ കാനഡയിൽ സൗണ്ട്സ്റ്റേജ് ബ്രാൻഡഡ് വയർലെസ് മൈക്രോഫോണുമായി ബന്ധപ്പെട്ട് കേസുകളോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.