ഓട്ടവ : ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) ഇന്ന് വിതരണം ചെയ്യും. വേനൽക്കാലം അവസാനിക്കുകയും സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ പല കനേഡിയൻ കുടുംബങ്ങൾക്കും 2025–26 ആനുകൂല്യ വർഷത്തേക്കുള്ള സമീപകാല 2.7% വർധനയോടെയുള്ള ഈ തുക ആശ്വാസമാകും.

18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ഓഗസ്റ്റ് 20 യോഗ്യരായ അർഹരായ കുടുംബങ്ങൾക്ക് തുക ലഭിക്കും. സെപ്റ്റംബർ 19, ഒക്ടോബർ 20, നവംബർ 20, ഡിസംബർ 12, 2026 ജനുവരി 20
2026 ഫെബ്രുവരി 20, 2026 മാർച്ച് 20, 2026 ഏപ്രിൽ 20 എന്നിവയാണ് വരാനിരിക്കുന്നCCB പേയ്മെൻ്റ് തീയതികൾ. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,997 ഡോളർ ലഭിക്കും. അല്ലെങ്കിൽ പ്രതിമാസം ഏകദേശം 666.41 ഡോളറായിരിക്കും ലഭിക്കുക. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് ലഭിക്കുന്നത് 6,748 ഡോളർ ആയിരിക്കും. അല്ലെങ്കിൽ പ്രതിമാസം ഏകദേശം 562.33 ഡോളർ.